ആരോപണം അംഗീകരിക്കാതെയാണ് രാജിയെന്ന് രാഹുൽ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഒരു ആരോപണവും അംഗീകരിക്കുന്നില്ല. എന്നാൽ എന്നെ ന്യായീകരിച്ച് ഇരിക്കേണ്ട ആവശ്യം നിലവിലെ പാർട്ടി പ്രവർത്തകർക്കില്ല. അവർ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ ആരോപണങ്ങളെയും നിയമപരമായി നേരിടുമെന്നും ധാർമികതയുടെ പേരിൽ മാത്രമാണ് രാജിയെന്നും രാഹുൽ വ്യക്തമാക്കി.


+ There are no comments
Add yours