ബൈക്കും തോളിൽ ചുമന്ന് റെയിൽവേ പാളം മുറിച്ചുകടന്ന് യുവാവ്; വീഡിയോ വൈറൽ
ബൈക്ക് തോളിൽ ചുമന്ന് റെയിൽവേ പാളം മുറിച്ചുകടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റെയിൽവേ ക്രോസിലെ കാത്തുനിൽപ്പ് ഒഴിവാക്കാനായിരുന്നു ബൈക്കും തോളിലേറ്റി പാളം മുറിച്ചുകടന്നതെന്നാണ് വിവരം. ആളുകൾ നടക്കുന്ന ഭാഗത്തിലൂടെ യുവാവ് ബൈക്കുമായി വരുന്നതും വീഡിയോയിൽ കാണാം. 112 കിലോ ഭാരമുള്ള ബൈക്കാണ് ഇയാൾ അനായാസമായി തോളിലേറ്റിയതെന്നാണ് വിവരം. എവിടെയാണ് നടന്നതെന്നതിൽ വ്യക്തതയില്ല



+ There are no comments
Add yours