വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്‌

Estimated read time 0 min read

വിയ്യൂർ സെൻട്രൽ ജയിലിൽ സഹ തടവുകാർ തമ്മിൽ തല്ലി. തമ്മിൽ തല്ലിൽ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.

അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചുകൊണ്ടുവന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്.

+ There are no comments

Add yours