വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവം; ബാലാവകാശ കമ്മിഷൻ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചു തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും. ബാലാവകാശ കമ്മിഷൻ അംഗം ബി മോഹൻ കുമാർ ആണ് അഭിനവ് കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തുക. ബി മോഹൻകുമാർ ഇന്ന് വിദ്യാർഥിയുടെ വീടും, സംഭവം നടന്ന കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിക്കും.



+ There are no comments
Add yours