ചെറായി ബീച്ചിൽ ആനയുടെ ജഡം
എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. കാറ്റാടിമരങ്ങൾ നിലനിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഒഴുക്കിൽപ്പെട്ട ആനകളിൽ ഒന്നാകാമെന്നാണ് സംശയം. വൈകിട്ട് നാലരയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. മൃതദേഹം പിന്നീട് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


+ There are no comments
Add yours