നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്.

Estimated read time 1 min read

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്

നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

+ There are no comments

Add yours