മുഖ്യമന്ത്രി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി.

Estimated read time 0 min read

സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്തും വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്‌മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ‌ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വ‌പ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങൾ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി. കൊല്ലത്ത് മന്ത്രി വി ശിവൻകുട്ടിയാണ് ദേശീയപതാക ഉയർത്തിയത്. ഗവർണർമാരുടെ നിലപാടുകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിഷ പരാമർശിച്ചു.

+ There are no comments

Add yours