79-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 1947ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തിൽ സഞ്ചരിച്ചുവെന്നും നമ്മൾ ഇന്ത്യക്കാർ നമ്മുടെ ഭാവി നിർണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും വലുത്. അത്യുത്സാഹത്തോടെയാണ് നാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായവ കൊണ്ടാടുന്നത്. ഇത്തരം ആഘോഷദിനങ്ങൾ അഭിമാനമുള്ള ഇന്ത്യക്കാരെന്ന നമ്മുടെ സ്വത്വത്തെ ഓർമിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.




+ There are no comments
Add yours