മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത ഡയറിയുടെ പകർപ്പും, അനുബന്ധ രേഖകളുടെ പകർപ്പും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. സിഎംആർഎൽ മാസപ്പടി കേസിലെ നിർണായക വിവരങ്ങൾ ഡയറിയിലുണ്ടന്നായിരുന്നു ഹർജിക്കാരന്റെ വാദം.


+ There are no comments
Add yours