ചാലക്കുടിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

Estimated read time 0 min read

ചാലക്കുടിപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റ ഭാര്യ ലിപ്‌സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയിൽ ചാടിയതായി നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. യുവതിയുടെ സ്കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലിസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

+ There are no comments

Add yours