വിവാദ പരാമർശം. സഹകരണ വകുപ്പ് മന്ത്രിയെ  പുറത്താക്കി

Estimated read time 0 min read

വോട്ടർ പട്ടിക ക്രമക്കേടിൽ വിവാദ പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ്. രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വോട്ടർ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം. വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്. കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രം ഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

+ There are no comments

Add yours