വോട്ടർപട്ടിക ക്രമക്കേട് ആരോപണം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യാ മുന്നണി മാർച്ച്
വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ മുന്നണി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11:30ന് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാർച്ച്. കർണാടകയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന രാഹുൽഗാന്ധിയുടെ ആരോപണം ഉയർത്തി ആണ് പ്രതിഷേധം.


+ There are no comments
Add yours