കോഴിക്കോട് | വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നിൽ കിടന്ന് ബസ്സ തടഞ്ഞ് ഹോംഗാർഡ്.
കുന്ദമംഗലത്താണ് വിദ്യാർഥികളെ കയറ്റാൻ ഹോം ഗാർഡിൻ്റെ ജീവൻ വച്ചുള്ള സാഹസികത.വിദ്യാർഥികളെ കയറ്റാതെ ബസ് പോകാൻ ശ്രമിച്ചതോടെ ആണ് ഹോം ഗാർഡ് ബസ്സിനു മുന്നിൽ മലർന്നു കിടന്നത്. തന്റെ നെഞ്ചിലൂടെയല്ലാതെ കുട്ടികളെ കയറ്റാതെ പോകാനാവില്ലെന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹോം ഗാർഡിന്റെ നടപടിക്ക് നാട്ടുകാരും വിദ്യാർഥികളും കയ്യടിച്ചു. കുന്ദമംഗലം കാരന്തൂരിൽ വൈകീട്ടൂണ്ടായ സംഭവം ഉടനെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.



+ There are no comments
Add yours