പത്താം ക്ലാസുകാരനെ പറ്റിച്ച് ഒമ്പതു ലക്ഷത്തിലധികം രൂപ  തട്ടിയെടുത്ത ട്യൂഷൻ മാസ്റ്റർ പിടിയിൽ.

Estimated read time 0 min read

കോഴിക്കോട് | പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയ ട്യൂഷൻ മാസ്റ്റർ പിടിയിൽ. കോട്ടയം സ്വദേശി രാഹുലാണ് പിടിയിലായത്. വരണസിയിലേക്ക് മുങ്ങിയ പ്രതി പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോൾ പോലീസ് രഹസ്യമായി പിടികൂടുകയായിരുന്നു.

2022 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസക്കാലം വരെ ഒമ്പതു ലക്ഷത്തിലധികം രൂപയാണ് ഇയാൾ കുട്ടിയിലൂടെ തട്ടിയെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്. മതാപിതാക്കൾ പണം അന്വേഷിച്ച സമയത്താണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. പിന്നീട് പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. രാഹുൽ പത്താം ക്ലാസുകാരന് ട്യൂഷൻ എടുത്തിരുന്നു. ഇതിനിടെയാണ് വിദ്യാർഥിയെ വലയിലാക്കി പലപ്പോഴായി പണം തട്ടിയത്. പണം തിരികെ ആവശ്യപ്പെടുകയോ പുറത്ത് പറയുകയോ ചെയ്ത‌ാൽ മാതാപിതാക്കളെ അപായപ്പെടുത്തും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്‌. കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൂടോത്രം ചെയ്‌ത്‌ മതാപിതാക്കളെ അപായപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയത്. കുടുംബം പോലീസിൽ പരാതി കൊടുത്തപ്പോൾ ഇയാൾ വരണസിയിലേക്ക് മുങ്ങിയിരുന്നു.

+ There are no comments

Add yours