ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ചേക്കും. ഹാരിസ് ഇന്ന് തിരികെ ജോലിയിലേക്ക്

Estimated read time 0 min read

ആരോപണങ്ങൾ തിരിച്ചടിച്ചതോടെ ഡോക്ടർ ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല.

അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല. ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഒരാഴ്‌ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഡോക്‌ടർ ഹാരിസിനെ ഉന്നമിട്ട് തുടങ്ങിയ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിക്കുന്നു. ഉപകരണം കാണാതായതായി പറയുന്ന സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകില്ല. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായി പെട്ടി കണ്ടു എന്ന വാദം പൊളിഞ്ഞതോടെ അക്കാര്യത്തിലും പോലീസ് അന്വേഷണത്തിന് സർക്കാർ പോകില്ല.

+ There are no comments

Add yours