കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം.

Estimated read time 0 min read

ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് കൊടി സുനി. കൊടി സുനി, കിർമാണി മനോജ്, ബ്രിട്ടോ എന്നിവർ ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റുക. ദിവസങ്ങൾക്ക് മുമ്പ് കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ പൊലീസുകാരെ സസ്പെന്റ് ചെയ്ത‌തല്ലാതെ മറ്റു നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല.

+ There are no comments

Add yours