യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട് ബാലുശ്ശേരി പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്താവിന്റെ വീട്ടുകാർ ഇതുവരെ ബന്ധപ്പെട്ടില്ല. ജിസ്ന മാനസിക പീഡനത്തിന് ഇരയായെന്നും ഭർത്താവ് ശ്രീജിത്ത് ജിസ്‌നയെ മർദ്ദിച്ചെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ കാണാൻ പോലും സമ്മതിച്ചില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ബാലുശ്ശേരി പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.




+ There are no comments
Add yours