പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി.

Estimated read time 1 min read

പാലിയേക്കരയിൽ ടോൾ കൊടുക്കേണ്ട

പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്.

4 ആഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നൽകി. തൃശൂരിലെ ഡിസിസി പ്രസിഡൻ്റാണ് ഹർജിക്കാരൻ

+ There are no comments

Add yours