പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്.

Estimated read time 0 min read

പ്രൊഡ്യുസേഴ്സസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിൽ ഹർജി നൽകി. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്.

സാന്ദ്ര തോമസ് രണ്ട് സിനിമകൾ മാത്രമേ നിർമിച്ചിട്ടുള്ളു എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കിൽ മൂന്നിലേറെ സിനിമകൾ നിർമിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സാന്ദ്ര തോമസിന്റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടർന്ന് ഏറെ നേരം വാക്ക് തർക്കമുണ്ടായി,

+ There are no comments

Add yours