തദ്ദേശ തിരഞ്ഞെടുപ്പ കരട വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കെപിസിസി പ്രസിഡൻ്റ് കത്തുനൽകി.
കരട് വോട്ടർപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത് ജൂലൈ 23നാണെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് അതുലഭിച്ചത് 26ന് ശേഷമാണ്. പേര് ചേർക്കൽ, ഒഴിവാക്കൽ, സ്ഥലമാറ്റം, തിരുത്തലുകൾ എന്നിവയ്ക്കുള്ള നിശ്ചിത സമയപരിധി ആഗസ്റ്റ് 7ന് അവസാനിക്കുമെന്നിരിക്കെ കമ്മീഷന്റെ സൈറ്റ് ഹാംഗ് ആകുന്നതിനാൽ വേഗത്തിലുള്ള നടപടി ക്രമങ്ങൾ സാധ്യമല്ല.കൂടാതെ ഡീലിമിറ്റേഷന് ശേഷമുള്ള വോട്ടർപ്പട്ടികയായതിനാൽ വാർഡുകളുടെ അതിരുകൾ കണ്ടുപിടിക്കാനും കൂടുതൽ സമയം വേണ്ടിവരുന്നു.



+ There are no comments
Add yours