അമിതവേഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിച്ചു. രണ്ട് മരണം

Estimated read time 1 min read

കോട്ടയം പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ് (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേ ഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്.

+ There are no comments

Add yours