സിപിഎമ്മിനെതിരെ കോടതിയലക്ഷ്യത്തിന്  നടപടിയെടുക്കാതെ ഹൈക്കോടതി

Estimated read time 1 min read

നമ്മുടെ രാജ്യത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ടെന്നും ഇതുപോലുള്ള പ്രശ്‌നങ്ങൾക്ക് നമുക്കാവശ്യമില്ലെന്നും ഹൈക്കോടതി കോടതി സിപിഎമ്മിനോട് പറഞ്ഞു. ഗാസ അനുകൂല പ്രതിഷേധത്തിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച സിപിഎമ്മിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയില്ല. കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.ഗാസ അനുകൂല പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നൽകാതിരുന്ന ജൂലായ് 25-ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ വമർശിച്ച് സിപിഎം ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെയായിരുന്ന കോടതിയലക്ഷ്യ പരാതി. അഭിഭാഷകനായ എസ്എം ഗോർവാഡ്‌കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, ഗൗതം അൻഖദ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നടപടിവേണ്ടെന്ന തീരുമാനമെടുത്തത്. കോടതിയെ വിമർശിച്ച് സിപിഎം ഇറക്കിയ വാർത്താക്കുറിപ്പ് അവഹേളനപരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇത് അവഗണിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. “

+ There are no comments

Add yours