മാളച്ചാലിൽ താൽക്കാലിക ബണ്ട് സമയബന്ധിതമായി നിർമിക്കാത്തതിനാൽ ഉപ്പു വെള്ളം കയറി ചാലിലെ ശുദ്ധജലം മലിനീകരണപ്പെട്ടതിനെതിരെയും ചാലിലെ ശുദ്ധജല മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനെതിരെയും സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടതിന് എതിരെയും ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് കർഷകർക്ക് കോടികളുടെ നഷ്ടം സംഭവിച്ചതിനും ഉത്തരവാദികളായ മാള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും കൊടുങ്ങല്ലൂർ എംഎൽഎ ശ്രീ വി ആർ സുനിൽകുമാറിന് എതിരെയും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി. പ്രസ്തുത സമരം ശ്രീ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് വിജയൻ, പി ഡി ജോസ്, സോയി കോലഞ്ചേരി, ജോഷി കാഞ്ഞൂത്തറ , ജിയോ കൊടിയൻ, സ്റ്റീഫൻ എടാട്ടുകാരൻ, സേവിയർ കാരേക്കാട്ട്, ടി വി യദു കൃഷ്ണ, അമ്പിളി സജീവ്, ലിസി സേവിയർ, നിതാ ജോഷി,ഷേർളി ജോയ്,ഇന്ദിരാ ശിവരാമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു


+ There are no comments
Add yours