തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം.

Estimated read time 0 min read

എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ നാട്ടുകാർ മതിലിനോട് ചേർന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകർത്ത് അകത്തുകയറി. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പാണ് പത്തനംതിട്ട സ്വദേശികളായ യുവതിയും സ്ത്രീയുമാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്റെ്റെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. തെരുവിൽ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വീട്ടിൽ കൂട്ടമായി പാർപ്പിച്ചെന്നാണ് പരാതി. ദുർഗന്ധം സഹിക്കാൻ വയ്യാതെയാണ് നാട്ടുകാർ പ്രതിഷേധിച്ചതെന്ന് പിവി ശ്രീനിജൻ എംഎൽഎ പറഞ്ഞു.

+ There are no comments

Add yours