കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള ആക്രമണം, പ്രതി പിടിയിൽ*

Estimated read time 1 min read

*കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള ആക്രമണം, പ്രതി പിടിയിൽ*

കൊടുങ്ങല്ലൂർ കോടതിയുടെ  പുറകു വശത്ത് ബാറിലേക്കുളള വഴിയിൽ വെച്ച് 17.01.2025  തിയ്യതി 10.00 മണിക്കും തുടർന്ന് 10.45 മണിക്ക്  കൊടുങ്ങല്ലൂർ  ബൈപ്പാസ്  റോഡിൽ വെച്ചും  മുൻ വൈരാഗ്യത്തെ   തുടർന്ന് കൊടുങ്ങല്ലൂർ കാട്ടാകുളത്തുള്ള തോട്ടാശ്ശേരി അജയൻ മകൻ സൈജിത്ത് എന്നയാളെ തളളി താഴെയിട്ട് ചവിട്ടിയും കരിങ്കല്ല്  കൊണ്ട് തലയിലടിച്ചും  മാരകമായി ദേഹോപദ്രവം എൽപ്പിച്ചും  തുടർന്ന് സൈജിത്തിൻ്റെ അനുജൻ സാഹുൽജിത്തിനെ ദേഹോപദ്രവം  എൽപ്പിച്ച കേസ്സിലെ പ്രതികളായ     ബൈജു  S/o ഉണ്ണികൃഷ്ണൻ, ചളളിയിൽ വീട് ദുബായ് റോഡ്  വേക്കോട് സ്ക്കൂൾ പി വെമ്പലൂർ  ദേശം,  റോഹിത്ത് S/o രാജേഷ്  മുല്ലേഴത്ത് വീട്  ദുബായ് റോഡ്  കോളനി പടി പി വെമ്പല്ലൂർ , സംഗീത് S/o  ശ്രീനിവാസൻ  ചളളിയിൽ  വീട് ദുബായ് റോഡ്  പി വെമ്പല്ലൂർ എന്നിവരെ     കൊടുങ്ങല്ലൂർ പോലീസ്  അറസ്റ്റ് ചെയ്തതു .സൈജിത്ത്  എന്നയാളുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പെക്ടർ അരുൺ ബി കെ യുടെ   നേതൃത്വത്തിൽ, എസ്.ഐ സാലീം എസ് ഐ വൈഷ്ണവ്, പോലീസ് ഉദ്യോഗസ്ഥരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

+ There are no comments

Add yours