‘ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്, മുഖ്യമന്ത്രിയെ കാണാൻ അല്ല’
ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഫ്ളക്സ് ബോർഡ് വച്ചതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച ഫ്ലക്സ് കാണാനല്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനാണ് അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിൽ ഫ്ലക്‌സ് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി കൂട്ടിചേർത്തു.


+ There are no comments
Add yours