സംസ്ഥാനത്ത് വീണ്ടും മുന്നോട്ട് കുതിച്ച് സ്വർണ വില. പവന് 600 രൂപ വർധിച്ച് 57, 640 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വർദ്ധിച്ച് 7,205 രൂപയുമായി. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണം 57,040 രൂപയ്ക്ക് ലഭിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 56,000 രൂപയ്ക്കായിരുന്നു സ്വർണവ്യാപാരം നടന്നത്.


+ There are no comments
Add yours