വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരേയു० നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റത്തിനെതിരേയു० ബിജെപി പ്രതിഷേധിച്ചു. മാള ബിജെപി പുത്തൻചിറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധവിനെതിരേയു० നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരേയു० ബിജെപി പുത്തൻചിറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻറെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ യോഗ० നടത്തി. വടക്കു०മുറിയിൽ നടന്ന പ്രതിഷേധ യോഗം ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് ഐഎസ് ഉദ്ഘാടനം ചെയ്തു. ബിജെപി പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് സിആർ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വെള്ളൂർ മേഖലയിൽ നടന്ന പ്രതിഷേധ യോഗം ബിജെപി കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് പിഎസ് ഉദ്ഘാടനം ചെയ്തു. ബിജെപി പുത്തൻചിറ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു ടിസി അദ്ധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ വൈസ് പ്രസിഡണ്ട് ശ്രീകുമാർ, സെക്രട്ടറി സുധീഷ് കുന്നത്ത്, വിനീത് എന്നിവർ സ०സാരിച്ചു. പട० പ്രതിഷേധ യോഗം.
remesheledathee News


+ There are no comments
Add yours