*ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് ദുർഭരണത്തിനും,വികസന മുരടിപ്പിനുമെതിരെ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി.**മുനിസിപ്പൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.*
*സി.പി.ഐ(എം) ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ,നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആർ.വിജയ,ആർ.എൽ.ശ്രീലാൽ,ജയൻ അരിംബ്ര എന്നിവർ പ്രസംഗിച്ചു.എം.ബി.രാജു സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.*
*മുനിസിപ്പൽ ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന് ഉല്ലാസ് കളക്കാട്ട്,വി.എ.മനോജ്കുമാർ,ഡോ.കെ.പി.ജോർജ്ജ്,എം.ബി.രാജു,ജയൻ അരിംബ്ര,പി.കെ.മനുമോഹൻ,എം.വി.വിത്സൻ,കൗൺസിലർമാരായ കെ.ആർ.വിജയ,സി.സി.ഷിബിൻ,ടി.കെ.ജയാനന്ദൻ,അംബിക പള്ളിപ്പുറത്ത്,നെസ്സീമ കുഞ്ഞുമോൻ,ലേഖ ഷാജൻ,സി.എം.സാനി,എം.എസ്.സഞ്ജയ്,എ.എസ്.ലിജി,സതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി*


+ There are no comments
Add yours