റോഡിന് നടുവിൽ വാഹനം നിർത്തി അഭ്യാസപ്രകടനം; കൊച്ചിയിൽ 7 പേർ അറസ്റ്റിൽ
തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ അതിക്രമം. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന സംഘം പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികൾ ആണ് പ്രതികൾ.


+ There are no comments
Add yours