നാലു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Estimated read time 0 min read

വരും മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം,ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത തുടരുകയാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാധ്യതകൾ കുറവാണ്.

+ There are no comments

Add yours