ഗൂഗിൾ മാപ്പ് ചതിച്ചു…എത്തിയത് കൊടും വനത്തിൽ

Estimated read time 0 min read

പോയത് ഗോവയിലേക്ക്, എത്തിയത് കൊടും വനത്തിൽ: ഗൂഗിൾ മാപ്പിന്റെ ചതി

ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പോയ കുടുംബം എത്തിയത് കർണാടകയിലെ കൊടുംവനത്തിൽ. ബിഹാറിൽനിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ കുടുങ്ങിയത്. വഴി തെറ്റി കാട്ടിലെത്തിയ കുടുംബത്തിന് ഒരുരാത്രി മുഴുവൻ കാറിനുള്ളിൽ കഴിയേണ്ടി വന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം 8 കിലോ മീറ്ററോളം വനത്തിനുള്ളിലൂടെ പോയി.

+ There are no comments

Add yours