സൗബിൻ ഷാഹിറിനെതിരെ കൂടുതൽ ആരോപണം

Estimated read time 1 min read

‘സൗബിൻ കള്ളം പറഞ്ഞ് പണം വാങ്ങി’

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്. ചിത്രീകരണം തുടങ്ങും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിൻ ഷാഹിറും സംഘവും കോടികൾ വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം പണമിടപാട് കരാറിൽ എഴുതിച്ചേർക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

+ There are no comments

Add yours