കാളിദാസ് ജയറാം താരിണിക്ക് നാളെ താലിചാർത്തും
കാളിദാസ് ജയറാമിൻ്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഞായറാഴ്ചയാണ് വിവാഹം. കാളിദാസിൻ്റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ഞായറാഴ്‌ച ഗുരുവായൂരിൽ വച്ച് കാളിദാസ് താരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ മേയ് 3നാണ് നടന്നത്.


+ There are no comments
Add yours