കേരളം വിടാൻ പാടില്ല, സിദ്ദിഖിന് ജാമ്യം അനുവദിച്ചു
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതി പരതിക്കാരിയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയും കാണാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്


+ There are no comments
Add yours