പറഞ്ഞതിലും നേരത്തെ പ്രദർശനം തുടങ്ങി ‘പുഷ്പ-2’
ആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ-2′ പ്രദർശനം തുടങ്ങി. ഹൈദരബാദിൽ ഇന്നലെ 9.30ന് തുടങ്ങിയ ഷോയ്ക്ക് വൻ ജന പങ്കാളിത്തമാണ്. ഷോ കാണാൻ അല്ലു അർജുനും എത്തി. ‘പുഷ്പ’ ബ്ലോക്ക്ബസ്റ്റർ ഹിറ്റായതോടെ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്. കേരളത്തിൽ ഇന്നാണ് റിലീസ്
അല്ലു അർജുൻ ചിത്രം പുഷ്‌പ 2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി സിനിമയുടെ പ്രീമിയർ ഷോ കാണാനെത്തിയപ്പോഴാണ് സംഭവം. അപ്രതീക്ഷിതമായി അല്ലു അർജുനും സുകുമാറും തിയേറ്ററിലെത്തി. ഇതോടെ ആരാധകരുടെ ആവേശം കൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസ് ലാത്തിവീശി. തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു അപകടം.


+ There are no comments
Add yours