ഹോളി ഗ്രേസ് അക്കാദമിയിലെ സ്റ്റെഗൊ ഫെസ്റ്റ് സമാപിച്ചു.

Estimated read time 1 min read

ഹോളി ഗ്രേസ് അക്കാദമിയിലെ സ്റ്റെഗൊ ഫെസ്റ്റ് സമാപിച്ചു.  മാള  കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് അക്കാദമി ഇൻസ്റ്റിട്യൂഷനിൽ നടന്നു വന്നിരുന്ന സ്റ്റെഗൊ ഫെസ്റ്റിന് സമാപനമായി. സമാപന സമ്മേളനവു० വിജയികൾക്കുള്ള സമ്മാന വിതരണവു० സിനിമ സ०വിധായകൻ സിബി മലയിൽ നടത്തി. മുൻ ഡിജിപി ഋഷി രാജ് സി०ഗ് മുഖ്യ പ്രഭാഷണം നടത്തി. സൈബർ സെക്യൂരിറ്റിയെ കുറിച്ചു० വിദ്യാർത്ഥികൾ മൊബൈൽ ഫോൺ,  ക०പ്യൂട്ടർ എന്നിവ കരുതലോടെ ഉപയോഗിക്കേണ്ട പ്രാധാന്യത്തെ കുറിച്ചു० രക്ഷിതാക്കൾ മക്കളെ കരുതലോടെ നിരീക്ഷക്കേണ്ടതിൻറെ ആവശ്യതകയെ കുറിച്ചു० ആർട്ടിഫിഷ്യൽ ഇൻറലിജിൻറിൻറെ ആധുനിക കാലത്തെ പ്രവർത്തനത്തെ കുറിച്ചു० അതു പോലെ തന്നെ സമൂഹത്തിൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ചു० അദ്ദേഹം പ്രഭാഷണത്തിലൂടെ വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ജയേഴ്സ് സെബ്ബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ഐനിക്കൽ, പ്രിൻസിപ്പാൾ ബിനി എ०, ലിൻഡ ആർ,  പ്രശാന്ത് കെഎസ് എന്നിവർ സ०സാരിച്ചു. പട० ഉദ്ഘാടനം.
remesheledathee News

+ There are no comments

Add yours