ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പ്രീമിയം യൂറോപ്യൻ ബ്രാൻഡായ കെടിഎം, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 250 സിസി മോട്ടോർസൈക്കിളായ കെടിഎം ഡ്യൂക്ക് 250ക്ക് വർഷാവസാന ഓഫർ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഇത് 2.25 ലക്ഷം രൂപയ്ക്ക് ഈ ബൈക്ക് ലഭിക്കും. അതിന്റെ സ്റ്റാൻഡേർഡ് വിലയിൽ നിന്ന് 20,000 രൂപയാണ് കുറവ്. ഈ ഓഫർ 2024 ഡിസംബർ 31 വരെ മാത്രമേ ലഭ്യമാകൂ. കെടിഎം 250 ഡ്യൂക്കിൽ റൈഡ് മോഡുകൾ സ്ട്രീറ്റ്, ട്രാക്ക് മോഡ് നൽകിയിരിക്കുന്നു. ഇതിന് പുതിയ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഘടിപ്പിച്ച പുതിയ 5 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ ഉണ്ടാകും.


+ There are no comments
Add yours