ശബരിമലയിൽ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായി ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ മൂന്ന് ഡ്യൂട്ടി മജിസ്ട്രേറ്റുമാർ വിവിധ സ്ക്വാഡുകളായാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്.


+ There are no comments
Add yours