കട്ടപ്പന: നിയന്ത്രണം വിട്ട സ്വകാര്യബസ് സ്റ്റാ ൻഡിനുള്ളിലേക്കു പാഞ്ഞുകയറി. ബസ് കാ ത്തിരുന്ന യുവാവിൻ്റെ മേൽ ബസ് ഇടിച്ചു ക യറിയെങ്കിലും യുവാവ് ഇരുന്ന കസേര പിറ കോട്ടു മറിഞ്ഞതുകൊണ്ട് കാര്യമായ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. കുമളി സ്വദേശിയാ യ വിഷ്ണുവിനാണ് അപകടം സംഭവിച്ചത്.
കാഴ്ചക്കാരെ ഭീതിപ്പെടുത്തുന്ന രംഗമാണ് ഞായറാഴ്ച രാത്രി കട്ടപ്പന ബസ് സ്റ്റാൻഡിൽ അരങ്ങേറിയത്. പാർക്ക് ചെയ്യാനായി എത്തി യ ബസ് നിയന്ത്രണം വിട്ട് രണ്ടു സ്റ്റെപ്പ് കയറി ബസ് സ്റ്റാൻഡിന്റെ ഉള്ളിലേക്കു കയറുകയാ യിരുന്നു. ഇവിടെ കസേരയിൽ ബസ് കാത്തി രിക്കുകയായിരുന്ന യുവാവിനെ ബസ് പിറ കോട്ടു മറിച്ചു.
ബസ് അവിടെ നിന്നതിനാലും കസേര പിന്നി ലേക്കു മറഞ്ഞതിനാലും യുവാവ് തലനാരിഴ യ്ക്കു രക്ഷപ്പെട്ടു. തലയും തോളും പുറത്തു കാണുന്ന രീതിയിലാണ് യുവാവ് ബസിനടി യിൽ കാണപ്പെട്ടത്. ഈ രംഗം കണ്ട് പലരും ബസിന്റെ ചക്രം യുവാവിൻ്റെ ശരീരത്തിൽ ക യറിക്കാണുമെന്ന ധാരണയിൽ നിലവിളിച്ചു.
ബസിനും കസേരയ്ക്കും ഇടയിൽ ഞെരുങ്ങിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. ബ സ് ഉടൻ പിറകോട്ട് എടുത്ത് യുവാവിനെ ര ക്ഷപ്പെടുത്തി


+ There are no comments
Add yours