കല്ലേരി മലയിൽ കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.

Estimated read time 0 min read

കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കല്ലേരിമല ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ചത്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും വയനാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours