ഒരു കോടിയും 300 പവനും കവർന്ന കേസിൽ ട്വിസ്റ്റ്
വളപട്ടണത്ത് ഒരു കോടിയും 300 പവനും കവർന്ന കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്റെ അയൽവാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നിൽ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. CCTVയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു ലിജീഷിന്റെ മോഷണം. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.


+ There are no comments
Add yours