പ്രധാന ട്രെയിൻ സർവീസുകൾ റദ്ദാക്കി
തമിഴ്നാട്ടിലെ കനത്ത മഴയെ തുടർന്ന് പ്രധാന ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. കൊല്ലം – ചെന്നൈ എഗ്ലോർ (20636), രാമേശ്വരം – ചെന്നൈ എഗ്ലോർ (16752), ചെങ്കോട്ടൈ ചെന്നൈ എഗ്ലോർ (12662) എന്നീ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. അതേസമയം, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയാണ്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ ഇതുവരെ 10 ഓളം പേർ മരണപ്പെട്ടു.


+ There are no comments
Add yours