ഒമാനിൽ  ഭൂചലനം

Estimated read time 0 min read

ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അൽ അമെറാത്ത് വിലായത്തിൽ ഇന്ന് രാവിലെ 11:06ന് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽ അമെറാത്ത്, മസ്‌കറ്റ്, മത്ര, വാദി കബീർ, സിദാബ് എന്നിവിടങ്ങളിലെ താമസക്കാർക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടു. മസ്‌കറ്റ് നഗരത്തിന് തെക്ക്പടിഞ്ഞാറ് എട്ട് കിലോമീറ്റർ മാറിയുള്ള അൽ അമെറാത്തിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

+ There are no comments

Add yours