തഞ്ചാവൂരിലെ അതിപുരാതന ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹ ദൗത്യം വിജയത്തിലേക്ക്

Estimated read time 0 min read

1957നും 1967നും ഇടയിൽ തഞ്ചാവൂരിലെ അതിപുരാതന ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള സിഐഡി ദൗത്യം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്.

വിഗ്രഹമോഷണം അന്വേഷിക്കുന്ന സിഐഡി പ്രത്യേക വിഭാഗത്തിന്റെ മികവറ്റ പ്രവർത്തനമാണ് ദൗത്യം വിജയത്തിലേക്ക് എത്തിച്ചത്. വിഗ്രഹം വിട്ടുനൽകാനുള്ള സമ്മതം ലണ്ടൻ ഓകസ്ഡ് സർവകലാശാലയിലെ ആഷ്മോളിയൻ മ്യൂസിയം അധികൃതർ തമിഴ്‌നാട് പൊലീസിനെ അറിയിച്ചു.

വിഗ്രഹം ഇന്ത്യയിലക്ക് തിരികെ എത്തിക്കുന്നതിനുള്ള ചെലവും വഹിക്കാമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്. വിഗ്രഹം ആരാധനക്കായി തിരികെ എത്തിക്കുന്നത് ശരിയായ ചുവടുവയ്പ്പാണെന്നും അധികൃതർ വ്യക്തമാക്കി.

+ There are no comments

Add yours