നെടുമ്പാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

Estimated read time 0 min read

എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ



നെടുമ്പാശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 4.962 ഗ്രാം എംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ സ്യൂട്ട് റൂമിൽ നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്.

+ There are no comments

Add yours