മാണി സി കാപ്പന് ആശ്വാസം
പാലാ നിയമസഭ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതിനേക്കാൾ കൂടുതൽ പണം ചെലവാക്കി, സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് എതിർ സ്ഥാനാർഥിയായിരുന്ന ജോൺ ഉന്നയിച്ചിരുന്നത്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്ന് കണ്ടാണ് കോടതി നടപടി.



+ There are no comments
Add yours