സംസ്ഥാന സ്കൂകൂൾ കായികമേളയ്ക്ക് തിരി തെളിഞ്ഞു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കം. ഒളിമ്പ്യൻ പിആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. പരിപാടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒപ്പം സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഒളിംപിക്സ് മാതൃകയിലുള്ള ഇത്തവണത്തെ കായികമേളയ്ക്ക് അണിനിരക്കുന്നത് കാൽലക്ഷത്തോളം പേരാണ്.


+ There are no comments
Add yours