താരത്തിന്റേത് മരണമല്ല, കൊലപാതകം; ഗുരുതര ആരോപണം!
അന്തരിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ മരണത്തെ ചുറ്റിപറ്റി ഗുരുതര ആരോപണങ്ങൾ. രോഹിത് ബാലിന്റെ മരണകാരണം അദ്ദേഹത്തിന്റെ ലിവ് ഇൻ പാർട്ണറായ ലളിത് തെഹ്ലാൻ ആണെന്നാണ് ആരോപണം. ചെറിയ അളവിൽ വിഷം നൽകി ലളിത്, രോഹിത് ബാലിനെ കൊല്ലുകയായിരുന്നുവെന്ന് ഫാഷൻ ഡിസൈനറായ രോഹിത് ഗാന്ധിയടക്കമുള്ളവർ ആരോപിക്കുന്നു. കഴിഞ്ഞ 2 വർഷമായി ബാലിനെ കാണാൻ സുഹൃത്തുക്കളെപ്പോലും തെഹ്ലാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.


+ There are no comments
Add yours