ആശ്വാസമായി നവംബർ; സ്വർണവില വീണ്ടും കുറഞ്ഞു
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്.
തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ
കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 120
രൂപയാണ് കുറഞ്ഞത്. 58,960 രൂപയാണ് ഒരു
പവൻ സ്വർണത്തിന് വില. 15 രൂപ കുറഞ്ഞ്
7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്
നൽകേണ്ടത്. ഒക്ടോബർ 19 ന് 58000വും
ഒക്ടോബർ 29 ന് 59000 വും സ്വർണവില
കടന്നിരുന്നു. അതേസമയം ഒക്ടോബർ
10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ്
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.


+ There are no comments
Add yours